മോട്ടോർ സൈക്കിൾ റൈഡിങ്ങിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ കരസേനയുടെ ആർമി സർവീസ് കോർ. മലയാളി ഉൾപ്പെട്ട ടൊർണാഡോസ് മോട്ടോർ സൈക്കിൾ സംഘമാണ് മൂന്ന് ലോക റെക്കോർഡുകളോടെ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ആലപ്പുഴ സ്വദേശി സുബേദാർ എസ്എസ് പ്രദീപ് ബാക്വേഡ് റൈഡിലും ഹവിൽദാർ മനീഷ് ഹാൻഡ്‌സ് ഫ്രീ വീലിങ്ങിലും ശിപായി സുമിത് ടോമർ നോ ഹാൻഡ് വീലിങ്ങിലുമാണ് പുതിയ റെക്കോർഡിട്ടത്. സ്വീഡൻ സ്വദേശികളുടെ പേരിലുള്ള റെക്കോർഡുകളാണ് ഇവർ തകർത്തത്.
ആലപ്പുഴ കുണ്ടല്ലൂർ സ്വദേശിയായ എസ്എസ് പ്രദീപ് നിർത്താതെ 361.56 കിലോമീറ്റർ ദൂരം പുറംതിരിഞ്ഞിരുന്ന് ബൈക്ക് ഓടിക്കാൻ നേട്ടം സ്വന്തമാക്കിയത്. ബെംഗളൂരു- ചെന്നൈ എക്‌സ്‌പ്രസ്വേയിലും എസി കോളേജിലുമായി കഴിഞ്ഞ ദിവസം രാവിലെ 6.30 മുതൽ വൈകിട്ട് 4.30 വരെയായിരുന്നു പ്രകടനം. സ്വീഡൻ സ്വദേശിയുടെ പേരിലുള്ള 306 കിലോമീറ്റർ ദൂരമാണ് പ്രദീപ് മറികടന്നത്.
ആർമി സർവീസ് കോറിൽ (എഎസ്‌സി) സുബേദാറായ പ്രദീപ് എഎസ്‌സി ടൊർണാഡോ ബൈക്ക് റൈഡിങ് സംഘത്തിലെ അംഗമാണ്. കണ്ടല്ലൂർ 15ആം വാർഡ് തീർഥം വീട്ടിൽ ശിവദാസന്റെയും രത്‌നമ്മയുടെയും മകനാണ്. ഭാര്യ: നിഷ പ്രദീപ്. മകൾ: തീർഥ പ്രദീപ്.
264ആം മത് ആർമി സർവീസ് കോർ ദിനത്തോടനുബന്ധിച്ച് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് പ്രതിനിധികളുടെയും മുതിർന്ന സൈനിക ഉദ്യോഗസ്‌ഥരുടെയും സാന്നിധ്യത്തിലാണ് ബൈക്കോടിച്ചത്. ഹവിൽദാർ മനീഷ് മോട്ടോർ സൈക്കിളിൽ കൈവെക്കാതെ 2.349 കിലോമീറ്റർ സഞ്ചരിച്ചു.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു