കണ്ണൂർ: മാദ്ധ്യമപ്രവർത്തനം അവസാനിപ്പിച്ച എംവി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. തീരുമാനത്തിന് സംസ്‌ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചു. ജില്ലാ കമ്മിറ്റി യോത്തിൽ പിവി ഗോപിനാഥ് അധ്യക്ഷനായി. സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പികെ ശ്രീമതി, കെകെ ശൈലജ, ജില്ലാ സെക്രട്ടറി എംവി ജയരാജൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് നികേഷ് കുമാർ അറിയിച്ചിരുന്നു. 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ അഴീക്കോട് നിന്ന് എൽഡിഎഫ് സ്‌ഥാനാർഥിയായി നികേഷ് മൽസരിച്ചിരുന്നെങ്കിലും കെഎം ഷാജിയോട് പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം മാദ്ധ്യമപ്രവർത്തനത്തിലേക്ക് മടങ്ങിയ നികേഷ് കുമാർ, അടുത്തിടെയാണ് മാദ്ധ്യമപ്രവർത്തനം വീണ്ടും അവസാനിപ്പിച്ചത്.
Most Read| ഒളിമ്പിക്‌സ് ഹോക്കി; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യക്ക് ചരിത്ര വിജയം
































