മലപ്പുറം: തിരൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. തിരൂർ തൃക്കണ്ടിയൂർ സൗപർണികയിൽ വിപിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഗീതുവിന്റെ പിതാവ് ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും പരാതി നൽകിയിരിക്കുകയാണ്. നവംബർ 25ന് തിരൂർ തൃക്കണ്ടിയൂരിൽ ഭർതൃവീട്ടിലാണ് ഗീതുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഗീതുവിന്റെ കാൽമുട്ട് തറയിൽ കുത്തിയ നിലയിലാണ് മൃതദേഹം കാണപെട്ടതെന്ന് പറയുന്നു. നാല് വർഷം മുമ്പാണ് ഗീതുവും വിപിനും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് മൂന്ന് വയസുള്ള ഒരു ആൺകുട്ടിയും ഉണ്ട്. ഭർതൃ വീട്ടുകാരുടെ മാനസിക പീഡനമാണ് മരണകാരണം എന്ന് സംശയിക്കുന്നതിനാൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി മകളുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാണ് പിതാവ് ചിറയ്ക്കൽ കൃഷ്ണൻ ആവശ്യപ്പെടുന്നത്.
Most Read: തമിഴ്നാട്ടില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു







































