ഫാമിലി കോമഡി എന്റർടെയ്‌നർ, ‘നാരായണീന്റെ മൂന്നാൺമക്കൾ’ ഫെബ്രുവരി ഏഴിന്

ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് 'നാരായണീന്റെ മൂന്നാൺമക്കൾ’. ഹൃദയ സ്‌പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമവും ഒക്കെ കൂടിച്ചേർന്ന ഒരു ഫീൽ ഗുഡ് മൂവി ആയിട്ടായിരിക്കും സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

By Senior Reporter, Malabar News
narayaninte moonnanmakkal movie
Ajwa Travels

ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാൺമക്കൾ’ തിയേറ്ററുകളിലേക്ക്. ജനുവരി 16ന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ റിലീസ് ഡേറ്റ് ഫെബ്രുവരി ഏഴിലേക്ക് മാറ്റി.

മലയാളത്തിൽ ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമിച്ച ബാനറായ ഗുഡ്‌വിൽ എന്റർടെയ്‌മെൻന്റ്സ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘നാരായണീന്റെ മൂന്നാൺമക്കൾ’. ഏറെ നിഗൂഢതകൾ ഒളിപ്പിക്കുന്ന വിധത്തിലുള്ള ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഫാമിലി കോമഡി എന്റർടെയ്‌നർ ആയിട്ടാണ് സിനിമ ഒരുങ്ങുന്നത്.

നാരായണിയുടെയും അവരുടെ മൂന്ന് ആൺമക്കളുടെയും കഥ പറയുന്ന സിനിമയാണിത്. ഒരു തികഞ്ഞ ഫാമിലി ഡ്രാമ. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. നാരായണിയായി സരസ ബാലുശ്ശേരിയും അവരുടെ മൂന്ന് ആൺമക്കളായി ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരും എത്തുന്നു.

കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നുവരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമയിലൂടെ ദൃശ്യവൽക്കരിക്കുന്നത്. ഹൃദയ സ്‌പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമവും ഒക്കെ കൂടിച്ചേർന്ന ഒരു ഫീൽ ഗുഡ് മൂവി ആയിട്ടായിരിക്കും സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് നിസംശയം പറയാം.

narayaneente moonnaanmakkal

നാട്ടിൻ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കോഴിക്കോടും കൊയിലാണ്ടിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സജിത മഠത്തിൽ, ഷെല്ലി, ഗാർഗി അനന്തൻ, തോമസ് മാത്യു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അപ്പു പ്രഭാകറാണ് ഛായാഗ്രാഹകൻ. ജ്യോതി സ്വരൂപ് പാണ്ഡെ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊടുത്താസാണ്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. കലാസംവിധാനം സെബിൻ തോമസ്, മേക്കപ്പ് ജിത്തു പയ്യന്നൂർ, കോസ്‌റ്റ്യൂം ധന്യ ബാലകൃഷ്‌ണൻ, ചീഫ് അസോസോയേറ്റ് ഡയറക്‌ടർ സുകു ദാമോദർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അസ്‌ലം പുല്ലേപ്പടി, പിആർഒ വാഴൂർ ജോസ് തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE