കോഴിക്കോട്: നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടിൽ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ പ്രശ്‌നം സങ്കീർണമായി. ഇതോടെ, പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. മലപ്പുറത്തും ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി.
അതേസമയം, കേസിലെ മുഖ്യ സൂത്രധാരൻമാരുടെ പേരുകൾ അറസ്‌റ്റിലായ പ്രതികളിൽ നിന്ന് സിബിഐക്ക് ലഭിച്ചതായാണ് വിവരം. പട്‌നയിലെ ബെയൂർ ജയിലിൽ കഴിയുന്ന പ്രതികളെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. സഞ്‌ജീവ് മുഖിയ, സിക്കന്ദർ യാദവേന്ദു തുടങ്ങിയവരാണ് പരീക്ഷാ പേപ്പർ ചോർച്ചയ്‌ക്ക് നേതൃത്വം നൽകിയതെന്നാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്.
നീറ്റ് യുജി പരീക്ഷയുടെ ഒരു ദിവസം മുൻപ്, മേയ് നാലിന് പട്‌നയിലെ ലോൺ പ്ളേ സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്‌റ്റലിൽ സഞ്‌ജീവ് മുഖിയ 25ഓളം ഉദ്യോഗാർഥികളെ താമസിപ്പിച്ചിരുന്നുവെന്നും ചോർന്ന ചോദ്യപേപ്പറും ഉത്തരക്കടലാസും ഉദ്യോഗാർഥികൾക്ക് നൽകിയത് ഇതേ ഹോസ്‌റ്റലിൽ വെച്ചാണെന്നും സിബിഐ വൃത്തങ്ങൾ കണ്ടെത്തിയിരുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ