വിക്രമും മകന്‍ ധ്രുവ് വിക്രമും ഒന്നിക്കുന്ന ചിത്രം ‘മഹാനി’ലെ പുതിയ ലിറിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു. ‘എവന്‍ഡാ എനക്ക് കസ്‌റ്റഡി’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
വിവേകിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും പാടിയിരിക്കുന്നതും സന്തോഷ് നാരായണനാണ്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ 11 ലക്ഷത്തിലേറെ പേരാണ് യൂട്യൂബിൽ ഗാനം ആസ്വദിച്ചത്. വീഡിയോയിൽ ഗാനത്തിനൊപ്പം ചുവടുവെക്കുന്ന വിക്രമിനെ കാണാം. ഒപ്പം ഗാനത്തിന്റെ ചിത്രീകരണ ദൃശ്യങ്ങളെയും അണിയറ പ്രവർത്തകരെയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മകന്‍ ധ്രുവിനൊപ്പം വിക്രം ആദ്യമായി ഒന്നിക്കുന്ന ‘മഹാന്‍’ സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ചെന്നൈ പശ്‌ചാത്തലമാക്കിയുള്ള ഈ ഗ്യാങ്സ്‌റ്റര്‍ ത്രില്ലര്‍ വിക്രമിന്റെ 60ആമത് സിനിമ കൂടിയാണ്.
ഒടിടി റിലീസായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ഫെബ്രുവരി 10നാണ് സ്‌ട്രീമിങ് ആരംഭിക്കുക. സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍, സനന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
Most Read: ഫോണുകള്‍ കൈമാറാത്തത് തെളിവ് നശിപ്പിക്കലിന് തുല്യം; പ്രോസിക്യൂഷന്‍