വയനാട്: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വീണ്ടും നിരക്ക് വർധിപ്പിച്ച് അധികൃതർ. ജില്ലാ ടൂറിസം പ്രമോഷന് കീഴിലുള്ള 11 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ മുതൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി മാറിയതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് കാരണം കഴിഞ്ഞ മാസങ്ങളിൽ റെക്കോർഡ് വരുമാനവും ലഭിച്ചിരുന്നു.
കേന്ദ്രം, പുതുക്കിയ നിരക്ക് എന്നിവ യഥാക്രമം
പൂക്കോട് തടാകം: മുതിർന്നവർ 40 രൂപ, കുട്ടികൾ 30, പെഡൽ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡൽ ബോട്ട് രണ്ട് സീറ്റ് 300 രൂപ, തുഴ ബോട്ട് ഏഴ് സീറ്റ് 700 രൂപ, കയാക്കിങ് 300 രൂപ.
കർളാട് സാഹസിക ടൂറിസം: മുതിർന്നവർ 40 രൂപ, കുട്ടികൾ 30, പെഡൽ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡൽ ബോട്ട് രണ്ട് സീറ്റ് 300 രൂപ, തുഴ ബോട്ട് ഏഴ് സീറ്റ് 700, കയാക്കിങ് 300, സിപ്പ്ലൈൻ 400, വാൾ ക്ളയിമ്പിങ് 120, ബാംബൂ റാഫ്റ്റിങ് 1000, ബാംബൂ റാഫ്റ്റിങ് അഡീഷണൽ പേഴ്സൺ 100.
കാന്തൻപാറ വെള്ളച്ചാട്ടം: മുതിർന്നവർ 40 രൂപ, കുട്ടികൾ 30
ചീങ്ങേരി റോക്ക് അഡ്വഞ്ചർ: ട്രക്കിങ് മുതിർന്നവർ 100, കുട്ടികൾ 60
വയനാട് ഹെറിറ്റേജ് മ്യൂസിയം: മുതിർന്നവർ 30 രൂപ, കുട്ടികൾ 20
ടൗൺ സ്ക്യാർ ബത്തേരി: മുതിർന്നവർ 20, കുട്ടികൾ 10
പഴശ്ശിരാജ ലാൻഡ് സ്കേപ് മ്യൂസിയം: മുതിർന്നവർ 30, കുട്ടികൾ 20
പഴശ്ശി പാർക്ക് മാനന്തവാടി: മുതിർന്നവർ 40, കുട്ടികൾ 20
പ്രിയദർശിനി ടീ എൻവിയോൺസ്: മുതിർന്നവർ 100, കുട്ടികൾ 60
എടയ്ക്കൽ ഗുഹ: മുതിർന്നവർ 50, കുട്ടികൾ 30
കുറുവ ദ്വീപ്: ഫെറി ഒരാൾക്ക് 35, ബാംബൂ റാഫ്റ്റിങ് രണ്ടുപേർക്ക് 200, ബാംബൂ റാഫ്റ്റിങ് അഞ്ചുപേർക്ക് 400, ബാംബൂ റാഫ്റ്റിങ് അഡീഷണൽ പേഴ്സൺ 100, റിവർ റാഫ്റ്റിന് അഞ്ചുപേർക്ക് 1250 രൂപ.
Most Read: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണും; ഉറപ്പ് നൽകി റവന്യൂ മന്ത്രി






































