ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണും; ഉറപ്പ് നൽകി റവന്യൂ മന്ത്രി

By Staff Reporter, Malabar News
k-rajan-minister
Ajwa Travels

ഇടുക്കി: ജില്ല സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം തന്നെ ഭൂ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിനായി 1964ലെയും 93ലെയും ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും നിർമാണ നിരോധനം നീക്കുന്നതിലും സർക്കാർ മെല്ലെപ്പോക്ക് തുടരുന്നു എന്നാരോപിച്ച് സമരം ശക്‌തമാക്കാൻ വിവിധ സംഘടനകൾ തീരുമാനിച്ചതോടെയാണ് റവന്യൂ മന്ത്രിയുടെ പ്രഖ്യാപനം.

നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി അയ്യായിരം പട്ടയങ്ങൾ നൽകാൻ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ അംഗീകരിച്ചിട്ടുള്ള 2594 പട്ടയങ്ങളും സര്‍വേയുൾപ്പടെ പൂര്‍ത്തിയാക്കി ഭൂമി പതിവ് കമ്മിറ്റികളുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുള്ള 2089 പട്ടയങ്ങളും ഇതിലുള്‍പ്പെടുത്തും. 38,000ത്തിലധികം അപേക്ഷകരാണ് ഇടുക്കിയിൽ പട്ടയത്തിനായി കാത്തിരിക്കുന്നത്.

അണക്കെട്ടുകളുടെ പത്ത് ചെയിൻ പ്രദേശങ്ങളിലും ഈ വർഷം പട്ടയം നൽകും. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 563 പട്ടയങ്ങൾ മന്ത്രി ഇടുക്കിയിൽ വിതരണം ചെയ്‌തു. ആനവിരട്ടി, ഉപ്പുതോട്, കഞ്ഞിക്കുഴി, തങ്കമണി എന്നീ സ്‌മാർട്ട് വില്ലേജുകളുടെയും ഉടുമ്പൻചോല താലൂക്ക് എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ ഉൽഘാടനവും മന്ത്രി നിർവഹിച്ചു.

Read Also: ബിജെപി ഇതര സംസ്‌ഥാനങ്ങളിലെ ഉയർന്ന വിമാന നിരക്കിനെതിരെ കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE