പ്രളയ പുനരധിവാസം; പട്ടയം ഇല്ലാത്തവർക്കും സർക്കാർ സഹായം

By News Bureau, Malabar News
k-rajan- Flood rehabilitation
Ajwa Travels

തിരുവനന്തപുരം: പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. പട്ടയം ഇല്ലാത്തവർക്കും സർക്കാർ സഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു.

പ്രളയ പുനരധിവാസത്തിന് തടസമായി നിൽക്കുന്നത് കൂട്ടിക്കലിലും കൊക്കയാറും ഭൂമി ലഭിക്കാത്തതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നെൽവയലും നീർത്തടവും നികത്തിയവർക്കെതിരെ കർശന നടപടി എടുക്കും. നികത്തിയ നെൽവയലുകളും തണ്ണീർ തടങ്ങളും തിരിച്ചു പിടിക്കുമെന്നും കെ രാജന്‍ വ്യക്‌തമാക്കി.

2008 മുതലുള്ള അനധികൃത നിലം നികത്തലുകൾ പരിശോധിക്കും. നെൽവയലും നീർത്തടവും നികത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകും. ഏത് അറ്റം വരെ പോകേണ്ടി വന്നാലും റവന്യൂ വകുപ്പ് പിന്നോട്ടേക്കില്ല; മന്ത്രി കെ രാജൻ പറഞ്ഞു.

Most Read: ഒമൈക്രോൺ; കൂടുതൽ ജാഗ്രത വേണം- ആരോഗ്യവകുപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE