എറണാകുളം: ജില്ലയിലെ കോലഞ്ചേരിയിൽ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. വീടിന് സമീപത്തെ പാറമടയില്‍ ഇവര്‍ കുഞ്ഞിനെ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. നാല് കുട്ടികളുടെ അമ്മയാണ് യുവതി.
ഇവർക്കെതിരെ ഐപിസി 317 വകുപ്പ് പ്രകാരം കേസെടുത്തതായി പുത്തന്‍കുരിശ് സിഐ അറിയിച്ചു. യുവതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇവരെ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി യുവതിയുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്ന് ഭര്‍ത്താവ് അറിയിച്ചു. യുവതിയുടെ വയറില്‍ മുഴ ആണെന്നാണ് കുട്ടികള്‍ വിളിച്ചറിയിച്ചതെന്ന് പറഞ്ഞ ഭര്‍ത്താവ് ഇന്നലെ നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് ഭാര്യ ഗുരുതരാവസ്ഥയിൽ ആണെന്ന് അറിഞ്ഞതെന്നും പറഞ്ഞു.
Read Also: കോഴിക്കോട് മെഡിക്കൽ കോളേജ്; ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് എത്തിച്ചു









































