കോഴിക്കോട് മെഡിക്കൽ കോളേജ്; ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് എത്തിച്ചു

By Team Member, Malabar News
Ajwa Travels

കോഴിക്കോട് : ബ്ളാക്ക് ഫംഗസിനുള്ള മരുന്നുകൾക്ക് ക്ഷാമം നേരിട്ട കോഴിക്കോട് മെഡിക്കൽ കോളേജിന് ആശ്വാസമായി മരുന്ന് എത്തിച്ചു. ഇന്നലെ രാത്രിയോടെ 20 വയൽ മരുന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ബ്ളാക്ക് ഫംഗസ് രോഗബാധിതർക്ക് നൽകുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ മരുന്നുകളുടെ സ്‌റ്റോക്ക് തീർന്നതാണ് ആശുപത്രിയിൽ പ്രതിസന്ധി സൃഷ്‌ടിച്ചത്‌.

കഴിഞ്ഞ ഞായറാഴ്‌ച മുതലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസിനുള്ള മരുന്നുകളുടെ സ്‌റ്റോക്ക് തീർന്നത്. തുടർന്ന് ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് നൽകുന്നതിനായി സ്വകാര്യ ആശുപത്രിയിൽ നിന്നും, കണ്ണൂരിലെ ഗോഡൗണിൽ നിന്നുമാണ് തിങ്കളാഴ്‌ച മരുന്ന് എത്തിച്ചത്. മരുന്നുകളുടെ സ്‌റ്റോക്ക് തീരാറായത് കൃത്യ സമയത്ത് ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും മരുന്ന് എത്തിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി. നിലവിൽ 16 പേരാണ് ബ്ളാക്ക് ഫംഗസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നത്.

Read also : രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE