കണ്ണൂർ: കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് നേതാവ് രാഘവേന്ദ്രനൊപ്പം ഉണ്ടായിരുന്ന ടാക്സി ഡ്രൈവറെ എൻഐഎ വിട്ടയച്ചു. തലപ്പുഴ കമ്പമല സ്വദേശിയായ യുവാവിനെ ഇന്നലെ വൈകിട്ടോടെയാണ് എൻഐഎ വിട്ടയച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാഘവേന്ദ്രനൊപ്പം യുവാവിനെയും എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു.
നവംബർ അഞ്ചിനാണ് രാഘവേന്ദ്രനൊപ്പം ടാക്സി ഡ്രൈവറായ യുവാവിനെയും തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു ബന്ധുവിനെയും എൻഐഎ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നവംബർ ആറിന് ബന്ധുവിനെ വിട്ടയച്ചിരുന്നു. എന്നാൽ, കമ്പമല സ്വദേശിയായ യുവാവിനെ കുറിച്ച് ബന്ധുക്കൾക്ക് പോലും എൻഐഎ സൂചന നൽകിയിരുന്നില്ല. ഇതിനിടെ, ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് യുവാവിന്റെ ബന്ധുക്കൾ പരാതി നൽകിയിരുന്നു.
ഇതേ തുടർന്നാണ് ചോദ്യം ചെയ്യലിന് ശേഷം യുവാവിനെ വിട്ടയച്ചത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എൻഐഎ ഓഫിസിൽ ഹാജരാകാൻ യുവാവിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇയാളുടെ വാഹനവും മൊബൈൽ ഫോണും എൻഐഎയുടെ കൈവശമാണുള്ളത്.
Most Read: സമൂഹ മാദ്ധ്യമങ്ങള്‍ വഴി അപകീർത്തി; നവാബ് മാലിക്കിനെതിരെ പരാതി






































