കോഴിക്കോട്: അമ്പലക്കണ്ടിയിൽ ഒരാഴ്ച മുൻപ് ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച റിപ്പോർട് ആനിമൽ ഹസ്ബൻഡറി വകുപ്പ് ജില്ലാ ഡെപ്യുട്ടി ഡയറക്ടർ ഡോ. കെകെ ബേബി അറിയിച്ചതായി വാർഡ് മെമ്പർ യൂനുസ് അമ്പലക്കണ്ടി പറഞ്ഞു.
നിപ വൈറസ് സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുള്ള പ്രദേശമാണ് അമ്പലക്കണ്ടി. ഇവിടെ ഒരാഴ്ച മുൻപ് വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തിയിരുന്നു. ഇതേ തുടർന്നാണ് വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. തുടർന്നാണ്, ഇവയിൽ നിപ വൈറസ് സാന്നിധ്യം ഇല്ലെന്ന് തെളിഞ്ഞിരിക്കുന്നത്.
Read Also: മൻസൂർ കൊലപാതകം; പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി



































