മലപ്പുറം: സംസ്‌ഥാനത്ത് വീണ്ടും നിപ വൈറസ് സ്‌ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങളുമായി ചികിൽസയിലാണ്.
നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എൻഐവി ലാബിലും നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് ആയത്. ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്‌ഥിരീകരിക്കുന്നത്. യുവതിയുടെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്‌തതയില്ല. ആരോഗ്യവകുപ്പ് സ്‌ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.
Most Read| ഇന്ത്യ-പാക്ക് സംഘർഷം; രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദ്ദേശം