കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി സൈജു തങ്കച്ചനായി തിരച്ചിൽ തുടരുന്നു. സൈജുവിന്റെ വസതിയിൽ പോലീസ് ഇന്നലെ എത്തിയിരുന്നു. സൈജു തങ്കച്ചൻ ഇന്ന് കീഴടങ്ങിയേക്കും എന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ ദിവസം കീഴടങ്ങിയ ഒന്നാം പ്രതി റോയി വയലാട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ മൂന്നാം പ്രതി അഞ്‌ജലി റീമ ദേവിന് ഇന്ന് പോലീസ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നൽകും.
ഇന്നലെയാണ് നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ റോയ് വയലാട്ടിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കേസിൽ റോയ് വയലാട്ട് കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ്. കേസിലെ മൂന്നാം പ്രതി അഞ്‌ജലി റീമ ദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചിരുന്നു.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിൽ ആണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്ക് എതിരെ പോക്‌സോ കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് റോയ് വയലാട്ടിനെതിരായ കേസ്.
Most Read: ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പതിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്‌ഥാൻ