തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥർക്ക് എതിരെയുള്ള വകുപ്പുതല നടപടി കൂട്ട താക്കീതിലൊതുക്കി. ട്രഷറി ഡയറക്‌ടര്‍ എഎം ജാഫര്‍, ടിഎസ്ബി ആപ്ളിക്കേഷന്‍ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ മോഹന്‍ പ്രകാശ്, ടിഎസ്ബി ആപ്ളിക്കേഷന്‍ ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ എസ്എസ് മണി, വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സിസ്‌റ്റം അഡ്മിനിസ്‌ട്രേറ്റര്‍ രാജ്‌മോഹന്‍ എസ്‌ജെ എന്നിവര്‍ക്ക് എതിരെയുള്ള നടപടിയാണ് താക്കീതില്‍ ഒതുക്കിയത്.
താക്കീത് നല്‍കിയ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്ന് വീഴ്‌ച സംഭവിച്ചുവെന്നും, ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യം സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തുക മാത്രമാണ് ഇവര്‍ക്കെതിരെയുള്ള നടപടി. ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വഞ്ചിയൂര്‍ അഡീഷണല്‍ സബ് ട്രഷറിയില്‍നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത സീനിയര്‍ അക്കൗണ്ടന്റ് എംആര്‍ ബിജുലാലിനെ നേരത്തെതന്നെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. വഞ്ചിയൂര്‍ ട്രഷറിയിലെ മറ്റ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റുകയും ചെയ്‌തിരുന്നു.
Read also: തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനായി പത്തംഗ സമിതി; അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി