ട്രഷറി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

By Staff Reporter, Malabar News
MALABARNEWS-TREASURY
Ajwa Travels

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ വിജലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പോലീസിനെ അറിയിച്ചതായാണ് സൂചനകള്‍.

നേരത്തെ പോലീസ് തന്നെയാണ് ട്രഷറി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തത്. എന്നാല്‍ പോലീസ് അന്വേഷണം മതിയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതിയായ ബിജുലാലിന് ജാമ്യം ലഭിച്ചത് വിവാദമായിരുന്നു.

രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പാണ് വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നടന്നത്. അവിടുത്തെ സീനിയര്‍ അക്കൗണ്ടന്റ് എംഎല്‍ ബിജുലാലിനെ കേസുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. അതിനൊപ്പം ഇതേ കാലയളവില്‍ ഓഫീസില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്‌ഥരെയും സ്‌ഥലം മാറ്റിയിരുന്നു. തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരനെ മാത്രമാണ് നിലനിര്‍ത്തിയത്.

നാല് പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സമിതിയെ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മൂന്ന് ധന വകുപ്പ് ഉദ്യോഗസ്‌ഥരും, നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററില്‍ നിന്നുള്ള ഒരാളുമായിരുന്നു കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.

Read Also: ബിനീഷ് കോടിയേരിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE