കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. പവന് 369,60 രൂപയും ഗ്രാമിന് 4,620 രൂപയുമാണ് നിലവിൽ സ്വർണത്തിന്റെ വില. ഡിസംബർ 5ന് സ്വർണ വില 38,400 രൂപയിലേക്ക് ഉയർന്നിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1,280 രൂപയാണ് രണ്ടുദിവസത്തിനിടെ പവന് കുറഞ്ഞത്. തിങ്കളാഴ്ച 36,720 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. വെള്ളിയാഴ്ചയിലെ വിലയിൽ നിന്നും 3.4 ശതമാനമാണ് തിങ്കളാഴ്ചയിൽ ഇടിവുണ്ടായത്. ഡോളർ കരുത്താർജ്ജിച്ചതും യുഎസ് ബോണ്ടുകളിലെ ആദായം വർധിച്ചതും ഓഹരിവിപണിയിലെ കുതിപ്പുമെല്ലാം സ്വർണവിലയെ ബാധിച്ചു.
Read also: മാസ്റ്റർ പ്രദർശനം വൈകി; തിയേറ്ററിൽ പ്രതിഷേധവുമായി ആരാധകർ







































