കാസർഗോഡ്: കനത്ത മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിൽ ഇന്ന് സ്‌കൂളുകൾക്ക് അവധിയാണെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ കലക്‌ടർ ഇമ്പശേഖർ ഐഎഎസ്. ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് ആണ് പ്രഖ്യാപിച്ചുട്ടുള്ളതെന്നും എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും പ്രവർത്തിക്കുമെന്നും കലക്‌ടർ അറിയിച്ചു.
മഴ ശക്‌തി കുറയുകയും ജലാശയങ്ങളിൽ ജലനിരപ്പ് താഴുകയും ചെയ്‌തിട്ടുണ്ട്. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്‌ടർ വ്യക്‌തമാക്കി. അതേസമയം, സംസ്‌ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ഒമ്പത് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഇടത്തരം മഴയ്‌ക്കാണ് സാധ്യത.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!