വിപണിയില്ല; ലോക്കായി ഖാദി- കൈത്തറി വ്യവസായം; പ്രതിസന്ധിക്ക് നടുവിൽ തൊഴിലാളികൾ

By News Desk, Malabar News
Ajwa Travels

കണ്ണൂർ: ലോക്ക്‌ഡൗണിൽ പ്രതിസന്ധി നേരിട്ട് കണ്ണൂരിന്റെ ഖാദി- കൈത്തറി വ്യവസായം. കഴിഞ്ഞ ലോക്ക്‌ഡൗണിൽ നഷ്‌ടമായ വിപണി തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. പലയിടങ്ങളിലും ഉൽപന്നങ്ങൾ വിൽക്കാനാകാതെ കെട്ടിക്കിടക്കുകയാണ്.

പയ്യന്നൂർ ഫർക്ക ഖാദി ഗ്രാമോദയ സംഘത്തിൽ കഴിഞ്ഞ ലോക്ക്‌ഡൗൺ മുതൽ 20 കോടി രൂപയുടെ ഉൽപന്നങ്ങളാണു കെട്ടിക്കിടക്കുന്നത്. സാധാരണ 15 കോടിയുടെ വിൽപനയാണ് നടക്കാറുള്ളത്. എന്നാൽ, ഇത്തവണ അത് 40 ശതമാനമായി കുറഞ്ഞെന്നും അധികൃതർ പറയുന്നു.

ഖാദി- കൈത്തറി മേഖലകൾക്ക് ഓണം കഴിഞ്ഞാൽ ലഭിക്കുന്ന വിപണി വിഷുവാണ്. കഴിഞ്ഞ വർഷം ലോക്ക്‌ഡൗണിനെ തുടർന്ന് വിഷുക്കാല കച്ചവടം നടന്നിരുന്നില്ല. വിഷു, ഓണം ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തുന്ന മേളകളായിരുന്നു ഖാദി – കൈത്തറി മേഖലകൾക്കു കൂടുതൽ വിപണനം നേടിക്കൊടുത്തിരുന്നത്. ഇവ നഷ്‌ടമായതോടെ വ്യവസായം പൂർണമായും പ്രതിസന്ധിയിലായി.

ഈ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും അവസ്‌ഥ മോശമാണ്. ജോലി ചെയ്യുന്നത് അനുസരിച്ചാണ് ഇവർക്ക് കൂലി ലഭിക്കുന്നത് എന്നതിനാൽ ലോക്ക്‌ഡൗൺ തൊഴിലാളികൾക്കു പ്രതിസന്ധി തീർക്കുകയാണ്. പലരുടെയും ജോലി നഷ്‌ടപ്പെട്ടതും പുറത്തിറങ്ങാൻ സാധിക്കാത്തതുമാണ് പ്രധാന കാരണം.

Also Read: കാലത്തിന് അനുസരിച്ച് രീതികൾ മാറ്റും; യുഡിഎഫിനെ തിരിച്ചു കൊണ്ടുവരുമെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE