കാലത്തിന് അനുസരിച്ച് രീതികൾ മാറ്റും; യുഡിഎഫിനെ തിരിച്ചു കൊണ്ടുവരുമെന്ന് വിഡി സതീശൻ

By Trainee Reporter, Malabar News
vd satheesan
Ajwa Travels

കൊച്ചി: കോൺഗ്രസിനെയും യുഡിഎഫിനെയും തിരിച്ചു കൊണ്ടുവരുമെന്ന് നിയുക്‌ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനി കഠിനാധ്വാനത്തിന്റെ നാളുകളാണ്. കാലത്തിന് അനുസരിച്ച് രീതികൾ മാറ്റും. പ്രതിപക്ഷത്തിന്റെ പരമ്പരാഗത രീതികളിൽ മാറ്റം വരും. ഇത്തരം മാറ്റങ്ങൾ സഹപ്രവർത്തകരുമായി ചർച്ച ചെയ്‌ത്‌ തീരുമാനിക്കും, അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളുടെ വിശ്വാസം ആർജിക്കുകയാണ് ആദ്യ പദ്ധതി. പ്രവർത്തകർക്ക് ആത്‌മവിശ്വാസം പകരുക എന്നതാണ് ആദ്യ ദൗത്യം. വർഗീയ ശക്‌തികളെ ഇല്ലാതാക്കും. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർക്കും. സർക്കാരിനെ വെല്ലുവിളിക്കാനില്ല. കോവിഡ് മഹാമാരിയുടെ കാലത്ത് സർക്കാരിനൊപ്പം ഉണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. നല്ലതിനെ പിന്തുണക്കും. തെറ്റുകളെ നിയമസഭയിൽ ചൂണ്ടികാണിക്കും, വിഡി സതീശൻ കൂട്ടിച്ചേർത്തു.

Read also: ലീഗ് കോൺഗ്രസിന്റെ തീരുമാനങ്ങൾക്കൊപ്പം; എല്ലാ പിന്തുണയും നൽകുമെന്ന് കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE