മലപ്പുറം: ഊർജതയോടെ മികച്ച പ്രവർത്തനങ്ങൾ നടത്താൻ കോൺഗ്രസിന് മുസ്ലിം ലീഗിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശനെ അദ്ദേഹം അഭിനന്ദിച്ചു.
കോൺഗ്രസ് ഇല്ലാതാകുമല്ലോ എന്നോർത്ത് ഇടതുപക്ഷം സന്തോഷിക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘എന്റെയും പാർട്ടിയുടെയും എല്ലാ പിന്തുണയുമുണ്ടാകും. കോൺഗ്രസ് ശക്തിപ്പെടുക എന്നത് ഇന്ത്യയിലെ ഏത് മതേതര പാർട്ടിയുടെയും ആവശ്യമാണ്. ഇടതുപക്ഷത്തിനായാലും ദേശീയ തലത്തിൽ നിവർന്നു നിൽക്കണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെടണം. അതിന് വേണ്ടി പാർട്ടി എടുക്കുന്ന ഏത് നടപടിക്കും പിന്തുണ നൽകും. ലീഗ് നൽകുന്നതിനേക്കാൾ വലിയ പിന്തുണ മറ്റ് സംസ്ഥാനങ്ങൾ കോൺഗ്രസിന് നൽകുന്നുണ്ട്. പാർട്ടി ഉയർന്ന് വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് പിന്തുണ ഉറപ്പ് കൊടുക്കുന്നത്’- അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നു; സതീശനെ അഭിനന്ദിച്ച് ചെന്നിത്തല