തിരുവനന്തപുരം: ഇതര സംസ്‌ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരത്തെ പോത്തന്‍കോടാണ് സംഭവം. ഛത്തീസ്ഗഢ് സ്വദേശി കുശാല്‍ സിംഗ് മറാബിയാണ് ഭാര്യ സീതാഭായിയെയും മകന്‍ അരുണ്‍ സിംഗിനെയും വെട്ടി പരിക്കേൽപ്പിച്ചത്. പ്രതിയെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
പോത്തന്‍കോട് പൂലന്തറയിലെ വാടക വീട്ടില്‍ വെച്ച് ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു ആക്രമണം നടന്നത്. വെട്ടുകത്തി കൊണ്ടായിരുന്നു ആക്രമണം. വെട്ടേറ്റ് കൈ തൂങ്ങിയ നിലയിലാണ് സീതാഭായിയെ അയല്‍ക്കാര്‍ കണ്ടത്. ഇവര്‍ക്കും മകന്‍ അരുണിനും തലക്ക് ഗുരുതര പരിക്കുണ്ട്. അടുത്ത കാലത്താണ് കുശാല്‍ സിംഗും കുടുംബവും തെങ്ങുകയറ്റ തൊഴിലിനായി ഇവിടേക്ക് എത്തിയത്.
സംഭവത്തില്‍ കുശാല്‍ സിംഗ് മറാബിയെ പോത്തന്‍കോട് പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Read Also: മൻസൂറിന്റെ കൊലപാതകം; അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നതായി ചെന്നിത്തല