കോഴിക്കോട്: വടകര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി കെകെ രമ പിൻമാറി. മൽസരിക്കാൻ താൽപര്യമില്ലെന്ന് രമ പാർട്ടിയെ അറിയിച്ചു. പകരം സ്‌ഥാനാർഥിയെ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കും.
രക്‌തസാക്ഷിയായ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആർഎംപി നേതാവുമായ രമ മൽസരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തിൽ കെകെ രമ സ്‌ഥാനാർഥിയാകുമെങ്കിൽ പിന്തുണക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ, സ്‌ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ പാർട്ടി സ്വതന്ത്രമായി തീരുമാനമെടുക്കും എന്നാണ് നേതാക്കൾ വ്യക്‌തമാക്കിയത്. രമയില്ലെങ്കിൽ യുഡിഎഫ് പിന്തുണ ലഭിക്കുമോ എന്ന കാര്യം സംശയമാണ്. വടകരയിൽ യുഡിഎഫിന്റെ പിന്തുണയോടെയാണ് ആർഎംപി മൽസരിക്കുന്നത്.
Also Read: ഏറ്റുമാനൂരിൽ സ്വതന്ത്രയായി മൽസരിക്കാൻ ലതികാ സുഭാഷ്; പ്രവര്‍ത്തകരുടെ യോഗം വിളിച്ചു







































