കോഴിക്കോട് നോര്‍ത്തിൽ തോട്ടത്തില്‍ രവീന്ദ്രന് ജയം

By Staff Reporter, Malabar News
thottathil ravindren
തോട്ടത്തില്‍ രവീന്ദ്രൻ
Ajwa Travels

കോഴിക്കോട്: ജില്ലയിലെ കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ വിജയം എല്‍ഡിഎഫിനൊപ്പം. യുഡിഎഫ് സ്‌ഥാനാർഥി കെഎം അഭിജിത്തിനേയും എന്‍ഡിഎ സ്‌ഥാനാർഥി എംടി രമേശിനെയും പരാജയപ്പെടുത്തി എൽഡിഎഫ് സ്‌ഥാനാർഥി തോട്ടത്തില്‍ രവീന്ദ്രനാണ് മണ്ഡലത്തില്‍ വിജിയിച്ചിരിക്കുന്നത്.

അതേസമയം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി ലിന്റോ ജോസഫും പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി ടിപി രാമകൃഷ്‌ണനും ബാലുശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി കെഎം സച്ചിന്‍ദേവും വിജയിച്ചു.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കവേ 99 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വ്യക്‌തമായ മുന്നേറ്റം നടത്തുന്നു. യുഡിഎഫ് 41 ഇടങ്ങളിലാണ് ലീഡ് ചെയ്യുന്നത്.

Read Also: കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE