‘ജയിച്ചത് ടിപി ചന്ദ്രശേഖരൻ’; പ്രതികരണവുമായി കെകെ രമ

By Staff Reporter, Malabar News
kk-rema-vadakara
Ajwa Travels

കോഴിക്കോട്: വടകരയില്‍ വന്‍ മുന്നേറ്റം നേടി ആർഎംപി സ്‌ഥാനാർഥി കെകെ രമ. ആദ്യ ഘട്ടം മുതല്‍ തന്നെ മികച്ച രീതിയിൽ ലീഡ് ചെയ്യുന്ന രമ എല്‍ഡിഎഫ് ശക്‌തി കേന്ദ്രങ്ങളില്‍ നിന്ന് പോലും വോട്ടുകൾ സ്വന്തമാക്കി. നിലവിൽ 7000ത്തിലധികം വോട്ടിന്റെ ലീഡാണ് കെകെ രമയ്‌ക്ക് ലഭിച്ചിട്ടുള്ളത്. ഇനി പോസ്‌റ്റല്‍ വോട്ടുകള്‍ കൂടി എണ്ണാനുണ്ട്.

അതേസമയം വടകരയിലെ അട്ടിമറി ജയത്തെ കുറിച്ച് കെകെ രമ ആദ്യ പ്രതികരണം നടത്തി. വടകരയില്‍ ജയിച്ചത് ടിപി ചന്ദ്രശേഖരനാണെന്നും ഭൂരിപക്ഷം പ്രതീക്ഷതിനേക്കാള്‍ മുകളിലേക്ക് വന്നുവെന്നും രമ പറഞ്ഞു. ‘അപ്രതീക്ഷിത പിന്തുണ ലഭിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായിരുന്നു പിന്തുണ. നാടിന്റെ പ്രിയ സഖാവ് ടിപി ചന്ദ്രഖേശഖരന്റെ വിജയമാണിത്,’ കെകെ രമ പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്‌ക്ക് മൽസരിച്ച് 20,504 വോട്ടുകള്‍ നേടിയിരുന്നു. എന്നാൽ ഇത്തവണ യുഡിഎഫ് പിന്തുണ കൂടി ലഭിച്ചതോടെ മണ്ഡലത്തിൽ ജയം ഉറപ്പിക്കുകയാണ് ആർഎംപി.

Read Also: തിരുവല്ലയില്‍ മാത്യു ടി തോമസ് വിജയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE