കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. എറണാകുളം സ്വദേശിയായ വിദ്യാർഥിനിയെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. പ്രതികൾ ഒളിവിലാണ്. പെൺകുട്ടിയെ ബലമായി പിടിച്ചുവച്ചു മദ്യം നൽകിയതിന് ശേഷമായിരുന്നു പീഡനമെന്നാണ് പരാതി.
പ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സുഹൃത്തുക്കളായ രണ്ടുപേർ ചേർന്ന് പെൺകുട്ടിയെ അവർ താമസിക്കുന്ന മുറിയിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. മുറിയിൽ വെച്ച് നിർബന്ധിച്ചു മദ്യം നൽകിയതിന് ശേഷമായിരുന്നു പീഡനം. തുടർന്ന് ഞായറാഴ്ച രാവിലെ പെൺകുട്ടിയെ ഉപേക്ഷിച്ചു ഇരുവരും കടന്നു കളയുകയായിരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ കസബ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ കൃത്യമായ വിശദാംശങ്ങളും ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
Most Read: വാളയാർ കേസ്; റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ






































