തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഒളിവില്‍ പോയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന് തിരികെ ജോലിയില്‍ പ്രവേശിച്ചു. കോടിക്കളുടെ കൈക്കൂലി വീട്ടിൽ ഒളിപ്പിച്ച കേസിലെ രണ്ടാംപ്രതി ജോസ് മോനാണ് കോഴിക്കോട്ടെ ഓഫിസിൽ നാടകീയമായി പ്രവേശിച്ചത്. സംഭവം വിവാദമായതോടെ ജോസ് മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കി.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫിസിലെ സീനിയര്‍ എഞ്ചിനിയറായിരുന്നു ജോസ് മോന്. കോട്ടയത്ത് ജോലി ചെയ്തിരുന്ന സമയത്ത് അനധികൃതമായ നിരവധി ആളുകളില്‍ നിന്ന് ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു. ഇതിലൂടെ കോടികളുടെ സ്വത്താണ് ജോസ് മോൻ സമ്പാദിച്ചത്. ഈ വിവരങ്ങളെല്ലാം കോട്ടയത്തെ പൊലൂഷൻ കണ്ട്രോള് ബോര്‍ഡിന്റെ ഓഫിസിൽ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും നൽകിയിരുന്നു. ഇതിനിടെയാണ് ജോസ് മോൻ തിരികെ ജോലിയിൽ പ്രവേശിച്ചത്.
ഇയാളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിശദീകരണം. ജോസ് മോനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി നടത്തിയ സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എബി പ്രദീപ് പറഞ്ഞു.
ചുമതലയേല്‍ക്കുന്നതിന് മുമ്പായി ഇയാള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനെ വിളിച്ച് അനുമതി ചോദിച്ചിരുന്നു. അനുമതി കിട്ടിയ ശേഷമാണ് ചുമതലയേറ്റത്. കൈക്കൂലി കേസിലെ ഒന്നാം പ്രതിയായ എഎം ഹാരിസ് നിലവില്‍ ജയിലിലാണ്.
Also Read: ആൺവേഷം കെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവതി അറസ്റ്റിൽ







































