തിരുവനന്തപുരം: ലൈഫ് മിഷനെതിരായ പ്രചരണങ്ങള്‍ പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി. ജനകീയ പദ്ധതിക്കെതിരെ നുണപ്രചരണം നടക്കുകയാണെന്നും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് കീഴില്‍ നിർമ്മിച്ച പാര്‍പ്പിട സമുച്ചയങ്ങളുടെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
രണ്ടര ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ച പദ്ധതിയെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. യഥാര്‍ത്ഥ കണക്കുകള്‍ മൂടിവെച്ചാണ് ചിലര്‍ പദ്ധതിക്കെതിരെ വ്യാജപ്രചരണങ്ങള്‍ അഴിച്ചു വിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ടാസ്‌ക് ഫോഴ്‌സിൽ നിന്നും രാജി വെച്ചതിന് പിന്നാലെ ലൈഫ് പദ്ധതിയുടെ ധാരണാ പത്രത്തിന്റെ പകര്‍പ്പ് ലഭിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ഒന്നര മാസമായിട്ടും ലഭിക്കാത്ത ധാരണാ പത്രമാണ് രാജിവെച്ചപ്പോള്‍ ലഭിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിബിഐ അന്വേഷണമാണ് ആവശ്യമെന്നും വിജിലന്‍സ് അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
Related News: ലൈഫ് പദ്ധതിയിൽ വിജിലൻസ് അന്വേഷണം







































