തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പ്രത്യേക ഭക്ഷ്യകിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. റേഷൻ വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. ഏഴര ലക്ഷം രൂപയുടെ ഇൻഷുറൻസാണ് നൽകുക.
തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് മരിച്ച ഹർഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ ധനസഹായം നൽകും. ഇതിൽ പത്ത് ലക്ഷം വീടിനും സ്ഥലത്തിനുമായാണ് നൽകുക. ആശ്രിതക്ക് സർക്കാർ ജോലി നൽകും. ഹർഷാദിന്റെ മക്കളുടെ വിദ്യാഭ്യാസ ചുമതലയും സർക്കാർ ഏറ്റെടുക്കും.
കൂടാതെ, ഈ മാസം 21 മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Also Read: കോവിഡ്: അടച്ചിട്ട മുറി കൊല്ലും; മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്







































