കോഴിക്കോട്: നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു. താമരശേരി കോരങ്ങാട് വട്ടക്കൊരു അബ്‌ദുള്ളക്കോയ(59) ആണ് മരിച്ചത്. ജില്ലയിലെ പന്നൂർ അങ്ങാടിക്ക് സമീപം ഇന്ന് രാവിലെ 5.15ഓടെയാണ് അപകടം നടന്നത്.
അപകടം നടക്കുമ്പോൾ ബൈക്കിൽ അബ്‌ദുള്ളക്കോയക്കൊപ്പം കാന്തപുരം സ്വദേശി ജലീല്‍ സഖാഫിയും ഉണ്ടായിരുന്നു. ഇയാൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
അപകടം നടന്നതിന് പിന്നാലെ റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ ഇന്ന് ഉച്ചയോടെ അബ്‌ദുള്ളക്കോയ മരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read also: നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച്





































