നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച്

By Team Member, Malabar News
Crime Branch Will Question Dileep On Tomorrow In Actress Assaulted Case
Ajwa Travels

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യുമെന്ന് വ്യക്‌തമാക്കി അന്വേഷണസംഘം. ഇതിനായുള്ള നീക്കങ്ങൾ സജീവമാക്കിയതായും, വിശദമായ ചോദ്യം ചെയ്യൽ തന്നെ ഉണ്ടാകുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

അതേസമയം ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കിൽ ദിലീപിനെ കസ്‌റ്റഡിയിൽ എടുക്കേണ്ടി വരുമെന്നാണ് പ്രോസിക്യൂഷൻ വ്യക്‌തമാക്കിയത്‌. അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ അടുത്ത മൂന്ന് ദിവസം ചോദ്യം ചെയ്യാനുള്ള അനുമതിയാണ് ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നൽകിയിരിക്കുന്നത്.

രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്‌ച വീണ്ടും കേസ് പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കൂടാതെ ദിലീപിന്റെ അറസ്‌റ്റ് വ്യാഴാഴ്‌ച വരെ തടഞ്ഞ കോടതി, അന്വേഷണത്തെ സ്വാധീനിച്ചാൽ അറസ്‌റ്റിൽ നിന്നുള്ള സംരക്ഷണം റദ്ദാക്കുമെന്നും അറിയിച്ചു.

Read also: റോഡ് നിർമാണത്തിൽ മെല്ലെപ്പോക്ക്; പിഡബ്‌ളുഡി എഞ്ചിനിയർക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE