റോഡ് നിർമാണത്തിൽ മെല്ലെപ്പോക്ക്; പിഡബ്‌ളുഡി എഞ്ചിനിയർക്ക് സസ്‌പെൻഷൻ

By Trainee Reporter, Malabar News
Suspension for PWD Engineer
Ajwa Travels

പാലക്കാട്: പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പിഡബ്‌ളുഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ പ്രേംജിലാലിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌. റോഡ് നിർമാണ പ്രവൃത്തികളിലെ അനാസ്‌ഥയെ തുടർന്നാണ് നടപടി.

കേരളാ റോഡ് ഫണ്ട് ബോർഡ് പാലക്കാട്, മലപ്പുറം ജില്ലകളുടെ ചുമതലയാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. ജില്ലകളിലെ വിവിധ പദ്ധതികളുടെ മെല്ലെപ്പോക്കിൽ വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് ഉദ്യോഗസ്‌ഥന് എതിരെ നടപടി സ്വീകരിച്ചത്.

ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ, ഒറ്റപ്പാലം-പെരിന്തൽമണ്ണ, എംഇഎസ്-പയ്യനെടം, മണ്ണാർക്കാട്-ചിന്നത്തടാകം, കോങ്ങാട്-മണ്ണാർക്കാട് ടിപ്പു സുൽത്താൻ റോഡ് എന്നീ നിർമാണങ്ങളുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്‌ഥൻ വീഴ്‌ച വരുത്തിയത്.

Most Read: കോവിഡ് സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് ഇനി പ്രത്യേക അവധിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE