കോവിഡ് സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് ഇനി പ്രത്യേക അവധിയില്ല

By Team Member, Malabar News
Special Leave Of Govt Employees Canceled Who Is In Covid Contact List
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന സർക്കാർ ജീവനക്കാരുടെ പ്രത്യേക അവധി റദ്ദാക്കി. ചീഫ് സെക്രട്ടറിയാണ് ശമ്പളത്തോട് കൂടിയ പ്രത്യേക അവധി റദ്ദാക്കി ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ കോവിഡ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടാൽ ഇനിമുതൽ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് പ്രത്യേക അവധി ഉണ്ടായിരിക്കില്ല.

സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന ജീവനക്കാർ സ്വയം നിരീക്ഷണം നടത്തണമെന്നും, സാമൂഹിക അകലം ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ ഓഫിസിൽ പാലിക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ രോഗലക്ഷണം ഉണ്ടായാൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അതേസമയം രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ സംസ്‌ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അവശ്യ സർവീസുകൾ മാത്രമാണ് നാളെ അനുവദിക്കുക. സംസ്‌ഥാന അതിർത്തികളിലും പോലീസ് കർശന പരിശോധന നിലവിൽ നടത്തുന്നുണ്ട്. കൂടാതെ ഹോട്ടലുകളിൽ പാഴ്‌സൽ വിതരണം മാത്രമേ നടത്താൻ പാടുള്ളൂ. ഒപ്പം തന്നെ വിവാഹ-മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്.

Read also: പറമ്പിക്കുളം കടുവാ സങ്കേതത്തിൽ ഇരജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE