മലപ്പുറം: എടവണ്ണപ്പാറ പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചത് വയറിങ്ങിലെ അപാകത മൂലമെന്ന് കണ്ടെത്തൽ. രണ്ട് ദിവസം മുമ്പാണ് അസം സ്വദേശി ഫൊയ്‌ജു റഹ്‌മാൻ-ജാഹിദ ബീഗം ദമ്പതിമാരുടെ ഒന്നര വയസുള്ള മകൻ മസൂദലോം ഷോക്കേറ്റ് മരിച്ചത്. ഫൊയ്‌ജു റഹ്‌മാൻ ജോലി ചെയ്യുന്ന കോഴിഫാമിൽ നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചത്.
ഇന്നലെ കെഎസ്ഇബി അധികൃതർ കോഴിഫാമിൽ നടത്തിയ പരിശോധനയിലാണ് വയറിങ്ങിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയത്. എർത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്‌ഥാപിച്ചിരുന്നെങ്കിൽ അപകടം ഒഴിവാകാൻ ആകുമെന്നായിരുന്നു പരിശോധനയ്‌ക്ക് ശേഷം കെഎസ്ഇബി ഉദ്യോഗസ്‌ഥർ പറഞ്ഞത്.
ഒരു വർഷം മുമ്പാണ് ഫൊയ്‌ജു റഹ്‌മാൻ കുടുംബത്തോടൊപ്പം എടവണ്ണ പത്തപ്പിരിയത്ത് ജോലിക്കായി എത്തിയത്.
Read Also: സ്‌കൂൾ തുറക്കൽ; കുട്ടികളുടെ എണ്ണം കുറച്ച് ക്‌ളാസുകൾ ക്രമീകരിക്കും






































