മലപ്പുറം : ജില്ലയിലെ താനൂരിൽ ഹാഷിഷ് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. പനങ്ങാട്ടൂർ സി ജാഫർ അലി(35)യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ കത്തി, വാൾ, മാൻകൊമ്പ്, മുളക് സ്പ്രേ എന്നിവ പിടിച്ചെടുത്തു.
ഡിവൈഎസ്പി എംഐ ഷാജി, സിഐ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ പ്രദേശത്ത് ഹാഷിഷ്, കഞ്ചാവ് എന്നിവ സ്ഥിരമായി വിൽപന നടത്തുന്ന ആളാണെന്ന് പോലീസ് വ്യക്തമാക്കി. എസ്ഐ കെ രാജു, എഎസ്ഐ ജയകൃഷ്ണൻ, പോലീസ് ഓഫീസർമാരായ കെ സലേഷ്, പി ജിനേഷ്, കെ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Read also : ‘ബ്ളാക്ക് ഫംഗസ്’; പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും








































