‘ബ്ളാക്ക് ഫംഗസ്’; പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും

By Syndicated , Malabar News
black fungal infection in covid survivors
Representational Image

ഹൈദരാബാദ്: സംസ്‌ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ‘ബ്ളാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാന. 1897ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ബ്ളാക്ക് ഫം​ഗസിനെ തെലങ്കാന സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. തെലങ്കാനയിൽ രോ​ഗത്തിനുള്ള മരുന്നിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

രോഗബാധ വ്യാപകമാകുന്നതിനെ തുടർന്ന് മഹാരാഷ്‌ട്രയും ബ്ളാക്ക് ഫംഗസിനെ പകർച്ചവ്യാധി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കേരളത്തിൽ ഇതുവരെ 15 പേർക്ക് രോ​ഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറത്തും, കൊല്ലത്തുമാണ് രോ​ഗബാധ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. ഫംഗസ് ബാധിച്ചതിനെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശിയുടെ ഇടത് കണ്ണ് നീക്കം ചെയ്‌തു. രോഗബാധ തലച്ചോറിലേക്ക് പടരാതിരിക്കാനാണ് കണ്ണ് നീക്കം ചെയ്‌തത്.

Read also: കോവിഡ് അവലോകനം; പ്രധാനമന്ത്രി ജില്ലാ കളക്‌ടർമാരുമായി ചർച്ച നടത്തും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE