തെലങ്കാനയെ ബംഗാളാക്കി മാറ്റാൻ ശ്രമം; ചന്ദ്രശേഖർ റാവുവിനെതിരെ അമിത് ഷാ

By Staff Reporter, Malabar News
amit-shah
അമിത് ഷാ
Ajwa Travels

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയെ പശ്‌ചിമ ബംഗാളാക്കി മാറ്റാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. തെലങ്കാനയെ ബംഗാളാക്കി മാറ്റാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നത്. അതിപ്പോള്‍ അവസാനിപ്പിക്കണം. ബിജെപി നേതാവ് സായ് ഗണേഷിന്റെ കൊലയാളികളെ വെളിച്ചത്തു കൊണ്ടുവരണം; അമിത് ഷാ പറഞ്ഞു. തെലങ്കാനയില്‍ നടക്കുന്ന പ്രജാ സംഗ്രമ യാത്രയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കെസിആറിന്റെ പാര്‍ട്ടിയുടെ നിയന്ത്രണം അസദുദ്ദീന്‍ ഒവൈസിക്കാണ്. ടിആര്‍എസ് പാര്‍ട്ടിയുടെ ചിഹ്‌നം ഒരു കാറാണ്, എന്നാൽ കാറിന്റെ സ്‌റ്റിയറിംഗ് വീല്‍ എപ്പോഴും ഉടമയുടെയോ ഡ്രൈവറുടെയോ കൈയിലായിരിക്കും, എന്നാല്‍ ടിആര്‍എസിന്റെ കാറിന്റെ സ്‌റ്റിയറിംഗ് വീല്‍ ഒവൈസിക്കൊപ്പമാണ്,’ ആഭ്യന്തര മന്ത്രി പറഞ്ഞു. തന്റെ 57 വര്‍ഷത്തെ പൊതു സേവനത്തില്‍, ഇത്രയും അഴിമതി നിറഞ്ഞ ഒരു സര്‍ക്കാരിനെ കണ്ടിട്ടില്ലെന്നും കെ ചന്ദ്രശേഖര റാവുവിനെ പരിഹസിച്ച് ഇദ്ദേഹം പറഞ്ഞു.

Read Also: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തിൽ മരണപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE