കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ജില്ലയിൽ ഒരാൾ മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്റ്റിനാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെ വള്ളിത്തോട് പെരിങ്കിരിയിലാണ് ആക്രമണം ഉണ്ടായത്.
പുലർച്ചയോടെ പള്ളിയിൽ പ്രാർഥനക്കായി ബൈക്കിൽ പോയ ജസ്റ്റിനെയും ഭാര്യയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ജസ്റ്റിന്റെ ഭാര്യ ജിനി നിലവിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്.
റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് ആനയുടെ കൊമ്പ് ഒടിഞ്ഞ നിലയിലാണ്. കൂടാതെ മറ്റ് വാഹനങ്ങൾക്കും നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കാട്ടാനയെ നിലവിൽ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വനത്തിലേക്ക് തുരത്തി.
Read also: അമേരിക്കയിൽ ട്രെയിൻ പാളം തെറ്റി മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്




































