ന്യൂയോർക്ക്: അമേരിക്കയിൽ ആംട്രെക് ട്രെയിൻ പാളം തെറ്റി മൂന്ന് മരണം. നിരവധി പേർക്ക് പരിക്കേറ്റു. സിയാറ്റിൽ നിന്ന് ചിക്കാഗോയിലേക്ക് പോവുകയായിരുന്ന ട്രെയിൻ ഉത്തരമൊണ്ടാനയിൽ വെച്ചാണ് പാളം തെറ്റിയത്.
146 യാത്രക്കാരും 16 ജീവനക്കാരുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. മൂന്ന് പേർ മരിച്ച വിവരം ലിബർട്ടി കൗണ്ടി ഷെരീഫിന്റെ ഓഫിസ് ആണ് പുറത്തുവിട്ടത്. എത്ര പേർക്ക് പരിക്കേറ്റു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ലെന്ന് എബിസി ന്യൂസ് റിപ്പോർട് ചെയ്തു.
അപകട കാരണവും വ്യക്തമായിട്ടില്ല. സംഭവം അന്വേഷിക്കാൻ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Also Read: അസമിലെ പോലീസ് വെടിവെപ്പ്; സിബിഐ അന്വേഷണത്തിന് ശുപാർശ