കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരിച്ചു. പഞ്ചാബിലെ ബർനാല സ്വദേശിയായ ചന്ദൻ ജിൻഡാളാണ് മരണപ്പെട്ടത്. വിനിസ്ററ്യ നാഷണല്‍ പയ്റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു 22 വയസുകാരനായ ചന്ദൻ.
സ്ട്രോക്കാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ സ്ട്രോക്കിനെ തുടര്‍ന്ന് ചന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൂടാതെ എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ചന്ദന്റെ പിതാവ് കേന്ദ്രസർക്കാരിന് എഴുതിയ കത്തിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം റഷ്യ ആക്രമണം ശക്തമാക്കിയതോടെ ഇന്ത്യക്കാർ എത്രയും വേഗം ഖാർകീവ് വിടണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എംബസി. ഖാർകീവിന് സമീപമുള്ള സുരക്ഷിത നഗരങ്ങളിലേക്ക് മാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Read also: ഇന്ത്യക്കാർ ഉടൻ ഖാർകീവ് വിടണം; മുന്നറിയിപ്പ് നൽകി എംബസി







































