പാലക്കാട്: ജില്ലയിലെ തച്ചമ്പാറയിലുള്ള എസ്ബിഐ ബാങ്കിന്റെ എടിഎം മെഷീൻ കത്തിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മണ്ണാർക്കാട് മൈലാംപാടം സ്വദേശി മുഹമ്മദ് റഫീഖ്(30) ആണ് അറസ്‌റ്റിലായത്. ഇയാൾക്ക് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ആക്കിയിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെ 4 മണിയോടെയാണ് സംഭവം ഉണ്ടായത്. എടിഎമ്മിൽ എത്തിയ പ്രതി വേസ്‌റ്റ് ബിന്നിൽ നിന്നും പേപ്പർ എടുത്ത് കത്തിച്ച് എടിഎം മെഷീന്റെ കീപാഡിൽ വച്ച ശേഷം ഇറങ്ങി പോകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇയാളെ തിരിച്ചറിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
കല്ലടിക്കോട് സിഐ ടി ശശികുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സുൽഫിക്കർ മുളംപാട്ടിൽ, ബിബീഷ്, സ്റൈലേഷ് കൃഷ്‌ണ, ഒ സുനിൽ കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
Read also: കുഞ്ഞിനെ കണ്ടെത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ






































