കുഞ്ഞിനെ കണ്ടെത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ

By News Desk, Malabar News
Anupama Baby Missing
Ajwa Travels

തിരുവനന്തപുരം: കുഞ്ഞിനെ തിരിച്ചുകിട്ടാനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അനുപമ. നിരന്തരം പരാതി നൽകിയിട്ടും നിരുത്തരവാദിത്തപരമായാണ് പോലീസ് ഇടപെടപ്പെട്ടത്. പോലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്‌ടപ്പെട്ടെന്നും അനുപമ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തികച്ചും നിരുത്തരവാദിത്തപരമായാണ് പോലീസ് കേസിൽ ഉടനീളം ഇടപെട്ടത്. തന്നെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛൻ പോലീസിൽ നൽകിയ പരാതിയിൽ കാണിച്ച ആവേശം കുഞ്ഞിനെ പരാതിയിൽ കാണാതായ പരാതിയിൽ കാണിച്ചില്ല. ഏപ്രിലിലാണ് പോലീസിന് പരാതി നൽകിയത്. പിന്നീട് സെപ്‌റ്റംബർ മാസം ഡിജിപിക്കും പരാതി നൽകി. ഇപ്പോൾ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌ ഡിജിപിക്ക് നൽകിയ പരാതിയിലാണ്. ആദ്യം പോലീസിന് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും അനുപമ പറയുന്നു.

കുടുംബ കോടതിയിൽ അപേക്ഷ നൽകി ഡിഎൻഎ പരിശോധന നടത്തിയാലും കുഞ്ഞിനെ വിട്ടുകിട്ടണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. വഞ്ചിയൂർ കുടുംബ കോടതിയിലെ നടപടികളിൽ കക്ഷി ചേരാൻ തന്നെയാണ് തീരുമാനം. ദത്തുനടപടികൾ റദ്ദാക്കാൻ അപേക്ഷ നൽകുമെന്നും അനുപമ വ്യക്‌തമാക്കി.

Also Read: ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ കഥമാറും, ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകും; വിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE