കൊട്ടാരക്കര: പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സര്‍ക്കാരും മാത്രമാണ് പ്രതികരിച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കാന്‍ ഇടതുബദല്‍ ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു.
അധികാരത്തിൽ എത്തിയാല്‍ കേരളത്തില്‍ പൗരത്വബില്‍ നടപ്പിലാക്കുമെന്നാണ് അമിത് ഷാ പറയുന്നത്. എന്നാല്‍ കേരളത്തില്‍ നിയമം നടപ്പിലാക്കില്ല. ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചില്ല.
വിദേശ സഹായം പോലും ലഭിക്കുന്നത് തടഞ്ഞുവെന്നും യെച്ചൂരി പറഞ്ഞു. കര്‍ഷക സമരത്തെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് കേരളം മാത്രമാണ് കാര്‍ഷിക ഉല്പന്നങ്ങള്ക്ക് താങ്ങുവില പ്രഖ്യാപിച്ചത്.
ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ മിശ്രവിവാഹം ചെയ്യുന്നത് നിയമ വിരുദ്ധമായി പ്രഖ്യാപിച്ചു. മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു, കൊല്ലപ്പെടുന്നു. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് ജാതിമത വേര്‍തിരിവില്ലാതെ മനുഷ്യന് എവിടേയും സഞ്ചാര സ്വാതന്ത്ര്യമുള്ളത്. മാനവികതയാണ് കേരളത്തിന്റെ സന്ദേശമെന്നും യെച്ചൂരി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞു.
Read Also: ആളെ പറ്റിക്കാനല്ല വാട്സാപ്പില്‍ മെസേജുകള്‍ അയക്കേണ്ടത്; എൻ പ്രശാന്തിനെതിരെ മുഖ്യമന്ത്രി