കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. പ്രിയ നേതാവിന്റെ സ്‌മരണയിൽ ഇന്ന് സംസ്‌ഥാനമൊട്ടാകെ വിവിധ പരിപാടികൾ നടക്കും. ഒപ്പം ജീവകാര്യണ്യ പദ്ധതികളും ആരംഭിക്കും. ഒന്നാംചരമ വാർഷികത്തോട് അനുബന്ധിച്ചു ഓഗസ്‌റ്റ് 26 വരെയാണ് കേരളമാകെ പരിപാടികൾ സംഘടിപ്പിക്കുന്നത്.
രാവിലെ ഏഴിന് പുതുപ്പളി പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കബറിടത്തിടത്തിൽ പ്രാർഥന നടന്നു. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളി അങ്കണത്തിൽ രാവിലെ 11ന് അനുസ്‌മരണ സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൽഘാടനം ചെയ്യും. ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.
കോട്ടയം ഡിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്‌മരണം മാമ്മൻ മാപ്പിള ഹാളിൽ വൈകിട്ട് മൂന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ഉൽഘാടനം ചെയ്യും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ അധ്യക്ഷത വഹിക്കും. ഉമ്മൻചാണ്ടിയെപ്പറ്റിയുള്ള ഫോട്ടോ പ്രദർശനവും ഉൽഘാടനവും കഞ്ഞിക്കുഴിയിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഓഫീസിന്റെ ഉൽഘാടനവും അദ്ദേഹം നിർവഹിക്കും.
Most Read| ദേശീയപാതാ വികസനം; ജിഎസ്‌ടി വിഹിതവും റോയൽറ്റിയും സംസ്‌ഥാനം ഒഴിവാക്കും







































