ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ വിജയകരമായിരുന്നെന്ന് ഇന്ത്യൻ സൈന്യം. പാക്കിസ്‌ഥാനിലെ കറാച്ചി, ലാഹോർ, ഇസ്‌ലാമാബാദ് എന്നീ നഗരങ്ങളിലെ വ്യോമതാവളങ്ങൾ ആക്രമിച്ചുവെന്നും ഇന്ത്യൻ സൈന്യം സ്‌ഥിരീകരിച്ചു. ഇന്ത്യ-പാക്ക് വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള സംയുക്‌ത വാർത്താ സമ്മേളനത്തിലാണ് സേനകൾ ഇക്കാര്യം വ്യക്‌തമാക്കിയത്.
എയർ മാർഷൽ എകെ ഭാരതി, ഡയറക്‌ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലഫ. ജനറൽ രാജീവ് ഖായ്, നേവി ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ എഎൻ പ്രമോദ്, മേജർ ജനറൽ എസ്എസ് ശാർദ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് പ്രതിരോധ മിസൈൽ ഉൾപ്പടെ ഉപയോഗിച്ചാണ് പാക്കിസ്‌ഥാനിൽ ആക്രമണം നടത്തിയത്. നമ്മുടെ പ്രതിരോധ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചു. പാക്കിസ്‌ഥാനിലെ നൂർഖാൻ, റഹിംയാർഖാൻ വ്യോമത്താവളങ്ങളിൽ ആക്രമണം നടത്തിയതിന്റെ വീഡിയോയും സൈന്യം പുറത്തുവിട്ടു.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ശക്‌തമാണ്. ചൈനീസ് നിർമിത പിഎൽ-15 എയർ ടു എയർ മിസൈൽ അടക്കം പാക്കിസ്‌ഥാൻ പ്രയോഗിച്ചു. പക്ഷേ, അതിന് ലക്ഷ്യം കാണാനായില്ല. ആക്രമണത്തെ വ്യോമപ്രതിരോധ സംവിധാനം ഫലപ്രദമായി ചെറുത്തു. പാക്കിസ്‌ഥാൻ സൈന്യവുമായോ ജനങ്ങളുമായോ അല്ല സംഘർഷത്തിൽ ഏർപ്പെട്ടത്. ഭീകരവാദികളുമായാണ് സംഘർഷം ഉണ്ടായതെന്നും സൈന്യം വ്യക്‌തമാക്കി. എന്നാൽ, ഏതൊക്കെ തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന ചോദ്യത്തോട് സൈന്യം പ്രതികരിച്ചില്ല.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി