ലോസാഞ്ചലസ്: 98ആംമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു. ‘സിന്നേഴ്‌സ്’ എന്ന ചിത്രത്തിലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായും, ‘ഹാംനെറ്റി’ലൂടെ ജെസി ബക്‌ളി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. പോൾ തോമസ് ആൻഡേഴ്‌സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മികച്ച ചിത്രമായും തിരഞ്ഞെടുത്തു. ഈ ചിത്രത്തിലൂടെ പോൾ തോമസ് ആൻഡേഴ്‌സൺ മികച്ച സംവിധായകനായി.
മികച്ച ചിത്രം, സംവിധായകൻ ഉൾപ്പടെ ആറ് പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച സഹനടനുള്ള പുരസ്‌കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറിലൂടെ ഷോൺ പെൻ നേടി. എന്നാൽ, പുരസ്‌കാരം സ്വീകരിക്കാൻ താരം എത്തിയില്ല. ഇതേ ചിത്രത്തിലൂടെ കാസ്‌റ്റിങ്ങിനുള്ള പുരസ്‌കാരം കസാന്ദ്ര കുലുക്കുൻഡിസ് സ്വന്തമാക്കി. ഇതാദ്യമായാണ് ഓസ്‌കാറിൽ മികച്ച കാസ്‌റ്റിങ്ങിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.
മികച്ച അവലംബിത തിരക്കഥയ്‌ക്കുള്ള പുരസ്‌കാരവും ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറിനാണ്. സിന്നേഴ്‌സ് മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം നേടി. കോസ്റ്യൂമിലും മേക്കപ്പിലും മികച്ച സിനിമയ്‌ക്കുള്ള പുരസ്‌കാരം ‘ഫ്രാങ്കെൻസ്‌റ്റൈൻ’ സ്വന്തമാക്കി. ‘വെപ്പൺസ്’ എന്ന ഹൊറർ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം എയ്‌മി മാഡികൻ സ്വന്തമാക്കി.
കൊറിയൻ സിനിമയായ ‘കെപോപ്പ് ഡീമൻ ഹണ്ടേഴ്‌സ്’ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച വിഷ്വൽ ഇഫക്‌ട്‌സിനുള്ള പുരസ്‌കാരം അവതാർ: ഫയർ ആൻഡ് ആഷിനാണ്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ ഫ്രാങ്കെൻസ്‌റ്റൈൻ. സിന്നേഴ്‌സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ഓട്ടം ഡ്യൂറൽസ് അർക്കപോ സ്വന്തമാക്കി. അക്കാദമിയുടെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയാണ് ഓട്ടം.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































