ന്യൂഡെൽഹി: അശ്‌ളീല ഉള്ളടക്കം നിറഞ്ഞ ഒടിടി പ്ളാറ്റുഫോമുകൾക്ക് എതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള 25 ഒടിടി പ്ളാറ്റുഫോമുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നൽകിയ നിർദ്ദേശം അനുസരിച്ച് ഐടി മന്ത്രാലയമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഉല്ലൂ, എഎൽടിടി (മുൻപ് ഓൾട്ട് ബാലാജി), ദേശിഫ്‌ളിക്‌സ് എന്നിവയെല്ലാം നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്. ഉല്ലുവിലെ ‘ഹൗസ് അറസ്‌റ്റ്’ എന്ന വെബ് സീരീസ് കഴിഞ്ഞ മേയിൽ വാർത്താ വിതരണ മന്ത്രാലയം ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു.
അശ്‌ളീല ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കഴിഞ്ഞ സെപ്‌തംബറിൽ ഈ പ്ളാറ്റുഫോമുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിരോധിച്ചവയിൽ 5 ഒടിടി പ്ളാറ്റുഫോമുകൾ കഴിഞ്ഞവർഷം മാർച്ചിലും നിരോധിച്ചിരുന്നു. ഇവ പിന്നീട് പുതിയ പേരിൽ പ്രത്യക്ഷപ്പെട്ടു.
നിരോധിച്ചവ: ബിഗ് ഷോട്ട്, ദേശിഫ്‌ളിക്‌സ്, ബൂമെക്‌സ്, നിയോൺഎക്‌സ് വിഐപി, നവരസ ലൈറ്റ്, ഗുലാബ്, കൻഗൺ, ബുൾ, ഷോഹിറ്റ്, ജാൽവ, വൗ എന്റർടെയ്ൻമെന്റ്, ലൂക്ക് എന്റർടെയ്‌ൻമെന്റ്, ഹിറ്റ് പ്രൈം, ഫുഗി, ഫെനിയോ. ഷോഎക്‌സ്, സോൾ ടാക്കീസ്, അഡ്‌ഡ ടിവി, എഎൽടിടി, ഹോട്ട്എക്‌സ് വിഐപി, ഹുൽചുൽ, ട്രിഫ്ളിക്‌സ്, ഉല്ലൂ, മോജിഫ്ളിക്‌സ്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!