കോഴിക്കോട്: ജില്ലയിൽ ആയിരം കടന്ന് കോവിഡ് രോഗികൾ. 1,271 പേര്‍ക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അശ്രദ്ധയാണ് ജില്ലയിൽ കോവിഡ് കൂടാൻ കാരണമെന്ന് കളക്ടർ പറഞ്ഞു.
പ്രതിദിന കേസുകൾ 500 മുതൽ 1500 വരെ കൂടി. ജില്ലയിൽ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനമെന്നും കളക്ടർ അറിയിച്ചു. ബീച്ച്, ഡാം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് വൈകിട്ട് അഞ്ച് മണിക്ക് ശേഷം നിയന്ത്രണം ഏർപ്പെടുത്തും.
ഇവിടങ്ങളിൽ ഒരേസമയം 200 പേരിൽ കൂടുതൽ ആളുകൾ ഉണ്ടാവരുത്. കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടിച്ചേരലുകൾക്ക് അനുമതിയുണ്ടാവില്ല. കോവിഡ് ഹോട്ട് സ്പോട്ടുകളിൽ തദ്ദേശ സ്ഥാപനങ്ങൾ 100 കിടക്കകളിൽ കുറയാത്ത എഫ്എൽടിസികൾ ഉടൻ സജ്ജമാക്കാനും കളക്ടർ നിർദേശം നൽകി.
അതേസമയം, കോഴിക്കോട് ജില്ലയിൽ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ചോറോട് പഞ്ചായത്ത് വാർഡ്, കട്ടിപ്പാറ, കൊയിലാണ്ടി മുൻസിപ്പാലിറ്റി, മേപ്പയൂർ, ഒളവണ്ണ, തിരുവള്ളൂർ എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണുകൾ.
Malabar News: ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു







































