കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സിപിഐഎം ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ വിമർശനം ഉന്നയിച്ച സിപിഐ മുഖപത്രം ജനയുഗത്തിന് മറുപടിയുമായി പി ജയരാജൻ രംഗത്ത്. പാര്‍ട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന ചിലര്‍ ചെയ്‌ത തെറ്റിന്റെ പേരില്‍ പാര്‍ട്ടിയോട് ആത്‌മാർഥത കാണിക്കുന്ന യുവാക്കളെയാകെ തള്ളിപ്പറയാന്‍ തയ്യാറല്ലെന്ന് ജയരാജന്‍ പറഞ്ഞു.
സിപിഐഎമ്മിന്റെ ഭൂതകാലത്തെ വേട്ടയാടാനാണ് ചിലരുടെ ശ്രമമെന്നും അവസരം മുതലാക്കാനും മാദ്ധ്യമശ്രദ്ധ നേടാനും ചില സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ടെന്നും പി ജയരാജൻ വിമർശിക്കുന്നു. വിരലിലെണ്ണാവുന്ന തെറ്റ് ചെയ്‌തവരെ എന്തുകൊണ്ട് നിങ്ങൾ മൂന്ന് വർഷം മുൻപ് തള്ളിപ്പറഞ്ഞില്ല എന്ന ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത്. ത്രികാലജ്‌ഞാനം ഇല്ലെന്നാണ് മറുപടി. തീർച്ചയായും ജനങ്ങൾ ഇക്കാര്യങ്ങളെല്ലാം തിരിച്ചറിയും; പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
Read also: ഇന്ധന-പാചക വാതക വിലവർധന: യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു







































